Latest NewsElection NewsIndia

ജനങ്ങളെ വഞ്ചിച്ചു: മമതയ്‌ക്കെതിരെ വീണ്ടും മോദി

അസംഘട്ട്:പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. മമത ബംഗാളിലെ സാമ്പത്തിക രംഗത്തെ തകര്‍ത്തു. ബംഗാളിലെ ജനങ്ങളെ മമത വഞ്ചിച്ചുവെന്നും മോദി പറഞ്ഞു.

സ്വന്തം കസേരമാത്രമാണ് മമതയുടെ ചിന്ത. ഫോനി ചുഴലിക്കാറ്റ ഉണ്ടായപ്പോള്‍ രണ്ട് തവണ വിളിച്ചിട്ടും മമത ഫോണ്‍ എടുത്തില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.

അതേസമയം മമതാ ബാനര്‍ജിക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി സുഷമാ സ്വരാജ് രംഗത്തെത്തി. പ്രധാനമന്ത്രിക്കെതിരായ മമതയുടെ പരുഷമായ വാക്കുകള്‍ ഭാവിയില്‍ ഭരണപരമായി സഹകരിക്കേണ്ട ഇരുനേതാക്കളെയും അകറ്റിയേക്കുമെന്ന് സുഷമ സ്വരാജ് പറഞ്ഞു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. പ്രധാനമന്ത്രിക്കെതിരായ മമതയുടെ പരുഷമായ വാക്കുകള്‍ ഭാവിയില്‍ ഭരണപരമായി സഹകരിക്കേണ്ട ഇരുനേതാക്കളെയും അകറ്റിയേക്കുമെന്ന് സുഷമ സ്വരാജ് പറഞ്ഞു.മോദിക്ക് ജനാധിപത്യപരമായ ചുട്ട അടി നല്‍കുമെന്ന മമതയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു സുഷമ സ്വരാജ്. ”മമതാജി, നിങ്ങള്‍ പരിധിവിട്ടിരിക്കുകയാണ്. നിങ്ങള്‍ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. മോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയും. നിങ്ങള്‍ക്ക് നാളെ അദ്ദേഹത്തോട് സംസാരിക്കേണ്ടിവരും. അതുകൊണ്ട് പ്രമുഖ ഉറുദു കവി ബഷീര്‍ ബദ്രയുടെ ഏതാനും വരികള്‍ ഓര്‍മിപ്പിക്കുകയാണ് -നിങ്ങള്‍ രോഷം പ്രകടിപ്പിച്ചുകൊള്ളുക. എന്നാല്‍ എനിക്കൊരു അഭ്യര്‍ഥനയുണ്ട്. വീണ്ടുമൊരുനാള്‍ നമ്മള്‍ക്ക് ചങ്ങാതികളാകാന്‍ അവസരം ലഭിച്ചാല്‍ മുഖം തിരിക്കാതിരിക്കുക എന്നും സുഷമ മമതയെ ഉപദേശിച്ചു. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button