ന്യൂഡല്‍ഹി: വിവിപാറ്റ് സ്ലിപ്പുകളില്‍ 50 ശതമാനം എണ്ണേണ്ടതില്ലെന്ന വിധി
പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 21 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജികളാണ് കോടതി തള്ളിയത്.
തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് എണ്ണിയതുകൊണ്ടു മാത്രം കാര്യമില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.
ലോക്‌സഭ മണ്ഡലത്തിലെ, ഓരോ നിയമസഭ മണ്ഡലത്തിലെയും എതെങ്കിലും ഒരു വിവി പാറ്റ് എണ്ണുന്നതാണ് പതിവ്. അതിന് പകരം ഇത്തവണ അഞ്ച് വിവി പാറ്റ് മെഷിനിലെ സ്ലിപ്പുകള്‍ എണ്ണണമെന്നു കോടതി ഉത്തരവിട്ടിരുന്നു. ഇതു പുനപരിശോധിക്കണമെന്നതാണ് ഇന്നു പരിഗണിക്കുന്ന ഹര്‍ജിയിലെ ആവശ്യം.
Post Your Comments