ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രൻ മോദിക്കെതിരെ കോണ്‍ഗ്രസ് സമർപ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവത്തിലാണ് മോദിക്കും അമിത്ഷാക്കുമെതിരെ കോൺഗ്രസ് കോടതിയിൽ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു.
അതേസമയം മോദിയുടെ പരാമർശം പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ഈ വിഷയം കമ്മീഷൻ ഇന്ന് കോടതിയെ അറിയിക്കും. പെരുമാറ്റ ചട്ടലംഘനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് മുമ്പ് അറിയിച്ചിട്ടുള്ളതാണ്.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. കോണ്‍ഗ്രസ് എംപി സുസ്മിതാ ദേവാണ് ഹർജി നൽകിയത്. പുൽവാമയിൽ മരിച്ച സൈനികരുടെ പേരിൽ കന്നിവോട്ടർമാർ വോട്ട് ചെയ്യണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
Post Your Comments