Latest NewsElection NewsKerala

കള്ളവോട്ട്: കോടിയേരിക്ക് മറുപടിയുമായി ടീക്കാറാം മീണ

കള്ളവോട്ട് താന്‍ സ്വന്തമായി കണ്ടെത്തിയതല്ല.

തിരുവനന്തപുരം: കണ്ണൂരിലെ കള്ളവോട്ട് ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യുഡിഎഫിന്റെ തന്ത്രത്തിന്റെ ഭാഗമായെന്ന സിപിഎം സംസ്ഥാന സെക്രട്ടറി് കേടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി ടീക്കാറാം മീണ. പക്ഷപാതമില്ലാതെയാണ് തന്റെ പ്രവര്‍ത്തനമെന്ന് മീണ പറഞ്ഞു. കള്ളവോട്ട് താന്‍ സ്വന്തമായി കണ്ടെത്തിയതല്ല എന്നും മുഖഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

കള്ളവോട്ടില്‍ കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. കള്ളവോട്ട് ഗൗരവതരമാണ്. വസ്തുത പരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തതെന്നും മീണ കൂട്ടിച്ചേര്‍ത്തു.

കള്ളവോട്ടെന്നത് യുഡിഎഫിന്റെ കള്ള പ്രചരണം മാത്രമാണെന്ന് കോടിയേരി പറഞ്ഞിരുന്നു. ടീക്കാറാം മീണ യുഡിഎഫിന്റെ പ്രചരണ തന്ത്രത്തിന്റെ ഭാഗമായി. ആരോപണ വിധേയരോട് അദ്ദേഹം വിശദീകരണം തോടിയില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. ടീക്കാറാം മീണയുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യും. മാധ്യമ വിചാരണക്ക് അനുസരിച്ച് തീരുമാനം എടുക്കേണ്ട ഒരാളല്ല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെന്നും കോടിയേരി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button