ന്യുഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മൂന്നു ഘട്ടങ്ങളിലേയും പോളിങ് റെക്കോര്‍ഡ് തകര്‍ക്കൂ’ എന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് രാവിലെയാണ് ട്വിറ്ററിലുടെ മോദിയുടെ ആഹ്വാനം.പൊതു ‘തിരഞ്ഞെടുപ്പിന്റെ മറ്റൊരു ഘട്ടം ഇന്ന് ആരംഭിക്കുകയാണ്. നാലാം ഘട്ടം നടക്കുന്ന 72 ലോക്‌സഭാ മണ്ഡലങ്ങളിലും വലിയ ശതമാനം പോളിങ്ങ് ബൂത്തുകളില്‍ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും, ആദ്യ മൂന്നു ഘട്ടങ്ങളിലേയും പോളിങ് റെക്കോര്‍ഡ് തകര്‍ക്കണം. അതേസമയം യുവ വോട്ടര്‍മാര്‍ കൂടുതല്‍ വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്നും’ ട്വീറ്റിലൂടെ മോദി അഭ്യര്‍ത്ഥിച്ചു.
Another phase of the General Elections begins today. I hope those voting today do so in large numbers and break the voting records of the previous three phases.
A special appeal to young voters to head to the polling booth and exercise their franchise.
— Chowkidar Narendra Modi (@narendramodi) April 29, 2019
അതെ സമയം ജനാധിപത്യത്തിന്റെ നെടുംതൂണ്‍ മാത്രമല്ല നിങ്ങളുടെ വോട്ട് അത് പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിനെ സഹായിക്കുകയും ചെയ്യുമെന്നാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തത്. നാലാം ഘട്ടത്തില്‍ രാജസ്ഥാനിലും മധ്യ പ്രദേശിലും ആദ്യ ഘട്ടം ഇന്ന് നടക്കും. മധ്യപ്രദേശില്‍ ആറു സീറ്റുകളിലേക്കും രാജസ്ഥാനില്‍ 13 സീറ്റകുളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ്. പുറമെ ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബീഹാര്‍, മഹാരാഷ്ട്ര, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലും നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.
The polling for the 4th phase of General Elections begins today. I appeal to the voters to ensure a record turnout. Your vote will not only strengthen the pillars of democracy but it will also help shaping of a New India.
— Chowkidar Rajnath Singh (@rajnathsingh) April 29, 2019
Post Your Comments