Election NewsKeralaLatest News

വോട്ടിന്റെ കാര്യത്തില്‍ അവകാശവാദത്തിനില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനു ശേഷം മണ്ഡലത്തിലെ വിജയ പ്രതീക്ഷകള്‍ പങ്കുവച്ച് സുരേഷ് ഗോപി. തൃശ്ശൂരില്‍ വോട്ടിന്റെ കാര്യത്തില്‍ തനിക്ക് അവകാശ വാദമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ എങ്ങനെ വോട്ട് ചെയ്തുവെന്ന് പ്രവചിക്കാന്‍ എനിക്കാവില്ല. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ജോലിയാണ് താന്‍ ചെയ്തത്.

17 ദിവസങ്ങള്‍ മാത്രമാണ് മുമ്പിലുണ്ടായിരുന്നത്. ആ 17 ദിവസവും ഞാന്‍ കഠിന്വാധ്വാനം ചെയ്തു പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്വം പൂര്‍ത്തിയാക്കി. മൂന്ന് വര്‍ഷം എം.പി എന്ന നിലയില്‍ ഞാന്‍ എന്ത് ചെയ്തു എന്നും, എന്റെ പ്രാപ്തിയളക്കാനും ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു വിലയിരുത്തലുകളും ഞാന്‍ മുഖവിലയ്ക്കെടുക്കുന്നില്ല. ജനങ്ങളുടെ വിധിയെഴുത്ത് ആ പെട്ടിയിലുണ്ട് പെട്ടി പറയട്ടെ കാര്യങ്ങള്‍. അതല്ലാതെ ചുമ്മാ സംസാരിട്ടിച്ച് കാര്യമില്ല. അതുകൊണ്ട് മെയ് 23 വരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button