കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപമകായി കള്ളവോട്ട് നടന്നതായാണ് ആരോപണം. കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന വീഡിയോ സഹിതമാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ കണ്ണൂരിലെ ചെറുതാഴത്ത് നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങളാണ കോണ്‍ഗ്രസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ ബൂത്തുകളാണിത്.
ഒരു സ്ത്രീ രണ്ടു സ്ഥലങ്ങളിലായി വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇവര്‍ നില്‍ക്കുന്നതും വോട്ട് ചെയ്യുന്നതും രണ്ട് ബൂത്തുകളിലാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. രണ്ടും ബൂത്തികളിലും ഈ സ്ത്രീക്കു പുറകില്‍ നില്‍ക്കുന്നവര്‍ വ്യത്യസ്ത ആളുകളാണ്.
ചെറുതാഴം പഞ്ചായത്തിലെ 19 നമ്പര്‍ ബൂത്തില്‍ ഒന്നിലേറെ കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. 17-ാംനമ്പര്‍ ബൂത്തില്‍ വോട്ടുള്ള എംപി സലീന 19-ാം നമ്പര്‍ ബൂത്തിലെത്തി വോട്ടു ചെയ്തു. ഇവര്‍ പഞ്ചായത്ത് അംഗം കൂടിയാണ്. 24ാം നമ്പര്‍ വോട്ടുള്ള സുമയ്യ ടിപിയും 19ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്തിട്ടുണ്ട്. കന്നപ്പള്ളി പഞ്ചായത്തിലെ ആളും ബൂത്ത് 19ല്‍ വോട്ട് ചെയ്തു. ഒരാള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒരാള്‍ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ കാസര്‍കോട്,കണ്ണൂര്‍ കളക്ടര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് തേടി.
Post Your Comments