കോട്ടയം : പത്തനംതിട്ടയില്‍ എന്ഡഡിഎ സീറ്റ് പിടിയ്ക്കുമോ എന്നതിനെ കുറിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ. പത്തനംതിട്ടയില്‍ എന്‍ഡിഎ വിജയിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് പി.സി. ജോര്‍ജ് പറയുന്നു. വിശ്വാസികള്‍ക്കൊപ്പം നിന്ന കെ.സുരേന്ദ്രനെ വിശ്വാസികള്‍ കൈവിടില്ല. നേരിന്റെ ഭാഗത്തു നിന്നതിനാലാണ് സുരേന്ദ്രനു ജനപക്ഷം പിന്തുണ നല്‍കിയത്. അത് പാഴാകില്ല. സംസ്ഥാനത്ത് 4 സീറ്റുകള്‍ എന്‍ഡിഎ നേടും. പത്തനംതിട്ടയായിരിക്കും എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ സീറ്റ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം വിശ്വാസികളെ സിപിഎമ്മില്‍ നിന്ന് അകറ്റി. ഈരാറ്റുപേട്ട നഗരസഭയിലും ബിജെപി മുന്നേറ്റം നടത്തുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
Post Your Comments