
കണ്ണൂർ : ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ ഭിന്നശേഷി വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ എത്തിച്ച് എന്‍ എസ് എസ് വളണ്ടിയര്‍മാരും അങ്കണ്‍വാടി ജീവനക്കാരും. ജില്ലയിലെ 19 സ്‌കൂളിലെ നൂറോളം വരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികളായ എന്‍ എസ് എസ് വളണ്ടിയര്‍മാരും 850 അങ്കണ്‍വാടി ജീവനക്കാരുമാണ് ഭിന്നശേഷി വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ എത്തിക്കാന്‍ അണിനിരന്നത്. ഭിന്നശേഷിക്കാരുടെ നോഡല്‍ ഓഫീസറായ പി ബിജുവിന്റെ നേതൃത്വത്തില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള 12 കോഡിനേറ്റര്‍മാരാണ് ഇവരെ ബൂത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
നിയമസഭാമണ്ഡാലടിസ്ഥാനത്തിനുള്ള കോഡിനേറ്റര്‍മാര്‍ എആര്‍ഒമാരുടെ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇവര്‍ക്ക് കീഴിലുള്ള 84 സെക്ടര്‍ കോഡിനേറ്റര്‍മാര്‍ വില്ലേജ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു. അങ്കണ്‍വാടി ജീവനക്കാരും എന്‍ എസ് എസ് വളന്റിയര്‍മാരും വീടുകളില്‍ എത്തി ഭിന്നശേഷി വോട്ടര്‍മാരെയും കൊണ്ട് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയ പൊതുകേന്ദ്രത്തിലേക്ക് എത്തി. ഇവിടെ നിന്ന് ആംബുലന്‍സുകളില്‍ വോട്ടിങ് കേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു. ഭിന്നശേഷിക്കാരെ പോളിങ് കേന്ദ്രത്തിലേക്ക് എത്തിക്കാന്‍ 25 ആംബുലന്‍സാണ് ഏര്‍പ്പാടാക്കിയത്. വീടുകളില്‍ നിന്ന് ഇവരെ എന്‍ എസ് എസ് വളന്റിയര്‍മാര്‍ കൈകളില്‍ എടുത്താണ് ആംബുലന്‍സില്‍ എത്തിച്ചത്.
Post Your Comments