ലഖ്നൗ: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റഫാല്‍ ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
”മോദിയും മറ്റ് ബി.ജെ.പി. നേതാക്കളും ഇവിടെവന്ന് വ്യാജ ആരോപണങ്ങള്‍ നടത്തുമ്പോള്‍ എന്തിനാണ് അനില്‍ അംബാനിക്ക് 30,000 കോടി നല്‍കിയതെന്ന് നിങ്ങള്‍ ചോദിക്കണം. അതിന് പ്രത്യുപകാരമായി എന്ത് ലഭിച്ചെന്ന് ചോദിക്കണം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റഫാലില്‍ അന്വേഷണത്തിന് ഉത്തരവിടും’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് എന്താണ് പറഞ്ഞതെന്നും ധനമന്ത്രാലയത്തിന്റെ ഫയലുകളില്‍ എന്താണ് എഴുതിയിരിക്കുന്നതെന്നും അറിയാമെന്നും അനില്‍ അംബാനിയുടെയും നരേന്ദ്രമോദിയുടെയും പേര് മാത്രമായിരിക്കും അന്ന് പുറത്തുവരികയെന്നുമാണ് രാഹുല്‍ പറഞ്ഞത്.
Post Your Comments