തിരുവനന്തപുരം: സസ്പെന്‍സ് പൊളിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍ വോട്ട് ചെയ്യാന്‍ എത്തി. എറണാകുളത്തു നിന്ന് രാവിലെയാണ് തന്റെ മണ്ഡലമായ തിരുവനന്തപുരത്തെ പൂപ്പുരയിലെ മുടവന്മുകളില് സമ്മതിദാന അവകാശം രേഖപ്പെടുത്താനായി ലാല്‍ എത്തിയത്.
കഴിഞ്ഞദിവസം തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ലാലിനെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ വോട്ട് ചെയ്യാന്‍ പോകുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും, സസ്പെന്‍സ് ആയി ഇരിക്കട്ടെ എന്നുമാണ് ലാല്‍ പ്രതികരിച്ചത്.
സുഹൃത്തായ സനല്‍കുമാറും ലാലിനൊപ്പം ഉണ്ടായിരുന്നു. ആദ്യം വോട്ട് ചെയ്യാനായി നേരെ ബൂത്തിലേക്ക് കയറിയ ലാല്‍ വലിയ തിരക്കിനെ തുടര്‍ന്ന് ക്യൂവില്‍ നില്‍ക്കുകയായിരുന്നു.
Post Your Comments