Election NewsKeralaLatest NewsElection 2019

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ:വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വിജയിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വോട്ട് ചെയ്ത് മടങ്ങവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മകന്‍ തുഷാറിനൊപ്പം കണിച്ചുകുളങ്ങരയില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ആലപ്പുഴയില്‍ എഎം ആരിഫ് പാട്ടുംപാടി ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിഷയം പല മണ്ഡലങ്ങളിലും സംസ്ഥാനസര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മെയ് 23 ന് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും.

ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പകുതി സമയം പിന്നിടുമ്പോള്‍ സംസ്ഥാനത്താകെ മികച്ച പോളിംഗ് തുടരുകയാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയത് പല ബൂത്തുകളിലും വോട്ടിംഗ് വൈകാന്‍ കാരണമായി. വയനാട് മണ്ഡലത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിങ്ങാണ രേഖപ്പെടുത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button