ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവും.ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നാണ് മത്സരിക്കുന്നത്.
കഴിഞ്ഞ മാസമാണ് ഏറെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഗൗതം ഗംഭീര്‍ബിജെപിയില്‍ അംഗത്വമെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗൗതം ഗംഭീര്‍ ഡല്‍ഹിയില്‍ മത്സരിച്ചേക്കുമെന്ന് അന്ന് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആതിഷി മര്‍ലേനയാണ് ഈസ്റ്റ് ഡല്‍ഹിയിലെ ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി. അരവിന്ദര്‍ സിങ്ങ് ലവ്‌ലിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.ഗൗതം ഗംഭീര്‍ പത്മശ്രീ പുരസ്‌കാര ജേതാവാണ്. കൂടാതെ വേള്‍ഡ് കപ്പ് ഹീറോ എന്ന വിശേഷണത്തിന് കൂടി ഉടമയാണ്.
ഡല്‍ഹിയിലെ രാജേന്ദ്രനഗര്‍ സ്വദേശിയായ ഗംഭീര്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതുവരെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രംഗത്തെത്തിയിരുന്നു.രാജ്യതലസ്ഥാനത്ത് ബിജെപിക്ക് മേല്‍ക്കൈയുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Post Your Comments