Latest NewsElection NewsKeralaElection 2019

സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: രണ്ട് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു. അമ്പലപ്പുഴ കരുമാടി സ്വദേശികളായ സിപി.എം ലോക്കൽ കമ്മിറ്റിയംഗം ജെൻസൺ, ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പ്രജോഷ് കുമാർ എന്നിവർക്കാണ് വെട്ടേറ്റത്. കൈക്കും കാലിനും പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികള്‍ ബൈക്കിൽ പിന്തുടർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ബി ജെ പിയാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി.അമ്പലപ്പുഴയിൽ കൊട്ടിക്കലാശത്തിനിടെ സി പി എം-ബി ജെ പി സംഘർഷമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button