തിരുവനന്തപുരം : ഏറ്റവും പുതിയ കണക്കനുസരിച്ച് സംസ്ഥാനത്ത് 2,61,51,534 വോട്ടര്‍മാരുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണ് ഉള്ളത്. 1,34,66,521 സ്ത്രീവോട്ടര്‍മാര്‍. പുരുഷ വോട്ടര്‍മാരാകട്ടെ 1,26,84,839 ഉം വരും. 174 ട്രാന്സ്ജെന്ഡരും വോട്ടര്‍മാരും കേരളത്തിലുണ്ട്. ഇതില്‍ 2,88,191 പേര് പുതിയ വോട്ടര്‍മാരാണ്.
ഭിന്നശേഷിക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ വീടുകളില്‍ നിന്ന് വാഹനസൗകര്യം ഏര്‍പ്പെടുത്തുമെന്ന് ടിക്കാറാം മീണ അറിയിച്ചു. കാഴ്ചയില്ലാത്തവര്‍ക്ക് ബ്രെയില്‍ ലിപിയില്‍ വോട്ടര്‍ സ്ലിപ് ആദ്യമായി തിരുവനന്തപുരത്ത് നടപ്പാക്കും. പെരുമാറ്റച്ചട്ടം നിലവില്‍വന്നശേഷം സംസ്ഥാനത്ത് അനധികൃതമായി കൈവശംവച്ച 6.63 കോടി രൂപ പിടിച്ചെടുത്തു. പെരുമാറ്റചട്ടം ലംഘിച്ചതിന് സംസ്ഥാനത്ത് നിന്ന് 15 ലക്ഷത്തോളം പോസ്റ്ററുകള്‍ നീക്കിയെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു
Post Your Comments