Election NewsElection 2019

ആരാധകരെ നിരാശരാക്കില്ല, നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രജനികാന്ത്

ചെന്നൈ : ആരാധകര്‍ക്കും രാഷ്ട്രീയ അനുയായികള്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി നടന്‍ രജനീകാന്ത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നാണ് രജനിയുടെ പ്രഖ്യാപനം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നായിരുന്നു രജനികാന്തിന്റെ തീരുമാനം. എന്നാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ലെന്ന് അദ്ദേഹം മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

72 ശതമാനം പോളിങ്ങാണ് ലോക്‌സഭതെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ രേഖപ്പെടുത്തിയത്. 38 ലോക്‌സഭ മണ്ഡലങ്ങള്‍ക്കൊപ്പം 18 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടന്നിരുന്നു.ഇതിന് പിന്നാലെയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ സാന്നിധ്യമുണ്ടെന്ന് രജനീകാന്് വീണ്ടും വ്യക്തമാക്കുന്നത്. 234 മണ്ഡലങ്ങളിലേക്കാണ് തമിഴ്‌നാട്ടില്‍ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്നത്. രജനി ആരാധകര്‍ അടുത്ത വോട്ട് രജനികാന്തിന് എന്ന പേരില്‍ ഹാഷ്ടാട് പ്രചാരണവും നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button