Latest NewsElection NewsKerala

കുമ്മനത്തിന് വോട്ട് ചോദിച്ച് പ്രചരണ വേദിയില്‍ ടി.പി ശ്രീനിവാസന്‍

അധികാര മോഹം ഇല്ലാത്ത വ്യക്തിയാണ് കുമ്മനം രാജശേഖരന്‍ എന്ന് ശ്രീനിവാസന്‍ പറഞ്ഞു

തിരുവനന്തപുരം; ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ന് പിന്തുണ പ്രഖ്യാപിച്ച് വിദേശകാര്യ വിദഗ്ധനും മുന്‍ അംബാസിഡറുമായ ടി.പി ശ്രീനിവാസന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ സങ്കല്‍പ് റാലിയില്‍ പങ്കെടുത്ത അദ്ദേഹം കുമ്മനത്തിനായി വോട്ടഭ്യര്‍ത്ഥിച്ചു.

അധികാര മോഹം ഇല്ലാത്ത വ്യക്തിയാണ് കുമ്മനം രാജശേഖരന്‍ എന്ന് ശ്രീനിവാസന്‍ പറഞ്ഞു. ‘അധികാരത്തില്‍ പലരെയും കൊണ്ടു വരുമ്പോള്‍, അവര്‍ പലരും നേടിത്തരുമെന്ന ആഗ്രഹം നമുക്കുണ്ടാകാറുണ്ട്. എന്നാല്‍ അത് പലപ്പോഴും നടക്കാറില്ല. അധികാരമോഹം കുമ്മനം രാജശേഖരനില്ല. മിസോറം ഗവര്‍ണറോ, തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയോ, ഏത് ചുമതലയും അദ്ദേഹം ഏറ്റെടുക്കും. അതുകൊണ്ടാണ് കുമ്മനം രാജശേഖരന് പിന്തുണ പ്രഖ്യാപിക്കുന്നത്’. പരിപാടിയിലേക്ക് ക്ഷണിച്ചതിന് സംഘാടകര്‍ക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല.

2009 തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ പരിചയപ്പെടുത്തുന്നതില്‍ നിരവധി വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു ശ്രീനിവാസന്‍ വഹിച്ചിരുന്നത്. അതേസമയം പത്തുവര്‍ഷത്തിനിപ്പുറം അദ്ദേഹം തരൂരിന്റെ എതിരാളിക്കായി വോട്ടു ചോദിക്കു സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button