Latest NewsElection NewsIndiaElection 2019

രാഷ്ട്രപതിക്കെതിരെയുളള ഗെലോട്ടിന്‍റെ ജാതിയധിക്ഷേപം  ;കോൺഗ്രസ് മാപ്പ് പറയണം – ബിജെപി

ന്യൂഡൽഹി :  ജാതി കണക്കുകൾ കൃത്യമാക്കാനാണ് റാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതെന്നുളള രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ പരാമര്‍ശത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധം. പട്ടിക വിഭാഗ വിരുദ്ധ,ദരിദ്ര സമൂഹ വിരുദ്ധ,ഭരണഘടനാ വിരുദ്ധമാണ് ഗെലോട്ട് നടത്തിയ പരാമര്‍ശമെന്നും മാപ്പു പറയണമെന്നും,ശക്തമായ നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ജയ്പൂരിൽ വാർത്താസമ്മേളനത്തിനിടെയാണ് ഗെലോട്ട് വിവാദ പരാമര്‍ശം നടത്തിയത്.

ഒരു ദരിദ്ര ചുറ്റുപാടിൽ നിന്ന്,പട്ടിക വിഭാഗ സമൂഹത്തിൽ നിന്ന് വരുന്ന ഒരാൾക്കെതിരെയാണോ കോൺഗ്രസെന്നും,ഈ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നും ബിജെപി നേതാവ് ജി വി എൽ നരസിംഹ റാവു ആവശ്യപ്പെട്ടു. ഭരണഘടനാപരമായി ഏറ്റവും ഉന്നത പദവിയിലിരിക്കുന്ന ആൾക്കെതിരെ വളരെ ദുംഖമുണര്‍ത്തുന്ന രീതിയിലാണ് കോണ്‍ഗ്രസ് ആക്രമണം നടത്തുന്നതെന്നും ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button