യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് 45,393 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. എന്നാൽ എന്‍ഡിഎ സര്‍ക്കാര്‍ അനുവദിച്ചത് അതിന്റെ രണ്ട് ഇരട്ടിയാണ്. കേരളത്തിന്റെ വികസനത്തിനായി രണ്ട് ലക്ഷം കോടിയോളം രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷം നല്‍കിത്. ഇത് ശരിയായ വിധത്തില്‍ ഉപയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അമിത് ഷാ പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ മാത്രമെ മുന്നോട്ട് പോകാനാകൂ.
5 വര്‍ഷത്തിനിടെ എന്‍ഡിഎ കേരളത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെയാണ്. ദേശീയ പാതയുടെ വികസനത്തിനായി 64,000 കോടിയുടെ വികസനത്തിനായി മോദി സര്‍ക്കാര്‍ ചെയതത്. വിഴിഞ്ഞം പദ്ധതിക്കായി 25,000 കോടി കേരളത്തിന് നല്‍കി. സാഗര്‍മാല പദ്ധതിയുടെ ഭാഗമായി 27 പദ്ധതികളുടെ ഭാഗമായി 16,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കിയത്.രണ്ട് റയില്‍ പാതകള്‍ കേരളത്തിനായി നല്‍കി. ഗ്രാമീണ മേഖലയിലെ റോഡിനായി 1204 പദ്ധതികകള്‍ നടപ്പാക്കി.
പാലക്കാട് ഐഐടിക്കായി 1000 കോടി രൂപ അനുവദിച്ചു. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കഴിവ് ഇല്ലായ്മ വിളിച്ചുപറയുന്നതാണ്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ഒരു കാര്യം കൂടി പറയുന്നു കേന്ദവിഹിതം ഉപയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചാല്‍ ഒരു നിമിഷം പോലും തുടരാനുളള അധികാരം പിണറായിക്ക് ഇല്ലെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments