Latest NewsElection NewsKerala

പ്രസംഗിയ്ക്കാന്‍ പേടി : കേസുകളില്‍ തന്നെ പ്രതിയാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള

കൊച്ചി: തനിയ്ക്ക് പ്രസംഗിയ്ക്കാന്‍ പേടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. പ്രസംഗിച്ചാല്‍ തന്നെ കേസില്‍പ്പെടുത്തി പ്രതിയാക്കുമെന്നാണ് പേടി. താന്‍ നടത്തിയ പ്രസംഗത്തില്‍ മുസ്ലീങ്ങളെ അധിക്ഷേപിച്ചിട്ടില്ല. മരിച്ച തീവ്രവാദികളെ പറ്റി താന്‍ നടത്തിയ പരാമര്‍ശം മുസ്ലീങ്ങളെ അധിക്ഷേപിച്ചതാക്കി മാറ്റുകയായിരുന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശ്രീധരന്‍പിള്ള ആഞ്ഞടിച്ചു കേസെടുക്കണമെന്നാണ് ഇപ്പോഴത്തെ സജീവ ചര്‍ച്ച. എന്നെ ആയിരത്തിഎണ്‍പത്തിഎഴ് കേസില്‍ പ്രതിയാക്കാന്‍ പോകുകയാണ്. ബാലാക്കോട്ട് പോയി 21 മിനിറ്റ് കൊണ്ട് നമ്മുടെ സൈന്യം വിസ്മയം തീര്‍ത്തു. മൂന്ന് കേന്ദ്രങ്ങളും തകര്‍ത്ത് തിരിച്ചെത്തി. എന്നിട്ടും പാക്കിസ്ഥാന്റെ വാദം അത് നടന്നില്ലെന്നാണ്. അത് ഏറ്റുപിടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.

അതിന്റെ തുടര്‍ച്ചയായി അവിടെ പ്രസംഗിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് അതിന്റെ തെളിവ് വേണമെന്ന് ആവശ്യപ്പെടുന്നവരോട് ദേഹപരിശോധന നടത്തിയാല്‍ മതിയെന്നാണ്. ഇത് മുസ്ലീങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലാക്കി മാറ്റി. അതുകൊണ്ട് മുസ്ലീങ്ങളെ അധിക്ഷേപിക്കരുതെന്നാണ് കുഞ്ഞാലിക്കുട്ടിയോടും ചെന്നിത്തലയോടും കോടിയേരിയോടും പറയാനുള്ളത്. കേസില്‍ സത്യം ജയിക്കുമെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button