ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. പ്രതിപക്ഷ സഖ്യത്തില്‍ ഭിന്നത ഇല്ലെന്നും മോദിക്കെതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒറ്റക്കെട്ടാണെന്നും സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട്ടിലും ഉടന്‍ അധികാരമാറ്റം ഉണ്ടാകും. തമിഴ്‌നാട്ടിലെ ബിജെപി നീക്കം വിലപ്പോവില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സീറോ ആകുമെന്നും, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹീറോ ആകുമെന്നും സ്റ്റാലിന്‍ നേരത്തേ പറഞ്ഞിരുന്നു.
അഞ്ചുവര്‍ഷം അധികാരത്തിലിരുന്ന നരേന്ദ്രമോദി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് തമിഴ്‌നാട്ടില്‍ വന്നത്. അതുവരെ അദ്ദേഹം എപ്പോഴും വിദേശത്തായിരുന്നു. മോദി ഇന്ത്യയുടെ പധാമന്ത്രിയല്ല, വിദേശ പി.എം ആണെന്നും സ്റ്റാലില്‍ കുറ്റപ്പെടുത്തി.
2025ല്‍ ഇന്ത്യയെ അമേരിക്ക പോലെയാക്കും, 2030 ല്‍ മഹാശക്തിയാക്കും എന്നെക്കെയാണ് ഇപ്പോഴും മോദി പറയുന്നത്. 2014ല്‍ ഇന്ത്യയ്ക്കായി നിങ്ങള്‍ എന്തു ചെയ്‌തെന്നാണ് ഞാന്‍ ചോദിക്കുന്നത്. 2015ലും 2016ലം 17ലും ഒന്നും ചെയ്തില്ല. ഇപ്പോഴും മോദി കിനാവിലെ കാര്യങ്ങള്‍ പറഞ്ഞ് നടക്കുകയാണെന്നും സ്റ്റാലില്‍ പറഞ്ഞു.
കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം തരുമെന്നു പറഞ്ഞിട്ട് 15 പൈസയെങ്കിലും കിട്ടിയോ ഒരു വര്‍ഷം രണ്ടു കോടി പേര്‍ക്ക് തൊഴിലെന്നു പറഞ്ഞിട്ട് എത്ര പേര്‍ക്ക് കിട്ടി. കൃഷിക്കാര്‍ക്ക് ഇരട്ടി വരുമാനം നല്‍കുമെന്ന് പറഞ്ഞിട്ട് പറ്റിച്ചില്ലേ എന്നും സ്റ്റാലില്‍ ചോദിച്ചിരുന്നു.
Post Your Comments