കേരളത്തിലെ തെരഞ്ഞെടുപ്പ് ഇത്തവണ മൂന്നു പാർട്ടികൾക്കും നിർണ്ണായകമാണ്. ഇതാദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ വെല്ലുവിളി ആയിരിക്കുന്നു. പലയിടത്തും ത്രികോണ മത്സരമാണെങ്കിൽ ചിലയിടങ്ങളിൽ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം. ചില മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഇത്തരത്തിൽ ഏഴു മണ്ഡലങ്ങളിലാണ് ബിജെപി മറ്റു കക്ഷികൾക്ക് വെല്ലുവിളിയാകുന്നത്.
ബിജെപി വൃത്തങ്ങൾ നടത്തിയ സർവേ പ്രകാരം ബിജെപി രണ്ട് സീറ്റുകളില്‍ ഉറപ്പായും ജയിക്കും. കൂടാതെ രണ്ടു സീറ്റില്‍ ശക്തമായ സാധ്യതയുണ്ടെന്നും സര്‍വ്വേ പറയുന്നു. ബിജെപിക്ക് ഉറപ്പുളള രണ്ട് സീറ്റുകള്‍ തിരുവനന്തപുരവും പത്തനംതിട്ടയുമാണ്. ഇവിടങ്ങളില്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും വിജയിക്കും. തൃശൂരാണ് മറ്റൊരു സാധ്യതയുള്ള മണ്ഡലം. പാര്‍ട്ടി പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്താല്‍ തൃശൂരില്‍ വിജയം ഉറപ്പാണെന്നും സര്‍വ്വേ പറയുന്നു.
സ്ഥാനാര്‍ത്ഥിയുടെ താരപരിവേഷവും ചാരിറ്റി പ്രവവർത്തനങ്ങളും മണ്ഡലത്തില്‍ ബിജെപിയെ വളരെയധികം സഹായിക്കുന്നു. ഇനിയുള്ള ഒരു മണ്ഡലം പാലക്കാട് ആണ്. നഗര സഭ തന്നെ ബിജെപി ആയിരുന്നു ഭരണം. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് പാലക്കാട്. ജനകീയനായ നേതാവ് ആണ് ഇവിടെ എൻഡിയെയുടെ സാരഥിയായി എത്തുന്നത്.
ബിജെപിയുടെ സി കൃഷ്ണകുമാർ സിപിഎമ്മിന്റെ എംബി രാജേഷിന് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.ഈ പ്രത്യേക സര്‍വ്വേയിലെ കണ്ടെത്തലുകള്‍ പ്രകാരം മൂന്ന് മണ്ഡലങ്ങളിലും ബിജെപി വരും ദിവസങ്ങളില്‍ പ്രചാരണം ശക്തമാക്കുമെന്നാണ് സൂചന.
Post Your Comments