വിശാഖപട്ടണം : ലോക്‌സഭാ,നിയമസഭാ, തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ വോട്ടെടുപ്പിനിടെയുണ്ടായ വ്യാപക സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അനന്ത്പുര്‍ ജില്ലയിലെ വീരാപുരത്ത് വൈഎസ്‌ആര്‍ കോണ്‍ഗ്രസ്-ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. നിയമസഭയിലെ 175 സീറ്റുകളിലേക്കും ലോക്‌സഭയിലെ 25 സീറ്റുകളിലേക്കുമാണ് ആന്ധ്രയില്‍ വ്യാഴാഴ്ച്ച വോട്ടെടുപ്പ് നടന്നത്.പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ ഏറ്റമുട്ടി. ഒപ്പം വ്യാപകമായ കല്ലേറുമുണ്ടായി.
തുടര്‍ന്ന് പരുക്കേറ്റ രണ്ടു പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ മരിച്ചത്. രാവിലെ പോളിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ ആന്ധ്രയുടെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഒരു ടിഡിപി പ്രവര്‍ത്തകനും, വൈഎസ്‌ആര്‍ പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ടിഡിപി പ്രാദേശിക നേതാവ് സിദ്ധ ഭാസ്കര്‍ റെഡ്ഡിയാണ് മരിച്ചതില്‍ ഒരാള്‍.ഗുണ്ടൂരിലും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടിഡിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
സംഭവം പോളിംഗ് ബൂത്ത് തകര്‍ക്കുന്നതിലേക്ക് വരെ നീണ്ടു. സംഘര്‍ഷത്തില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് സിറ്റിങ്ങ് എംഎല്‍എ ക്കു പരിക്കേറ്റിട്ടുണ്ട്. ടിഡിപി വൈഎസ്‌ആര്‍ പാര്‍ട്ടികള്‍ പരസ്പരം മല്‍സരിക്കുന്ന സംസ്ഥാനത്ത് പരസ്പരം ആരോപണ നേതാക്കള്‍ രംഗത്തെത്തി. പല ബൂത്തുകളും ടിഡിപി പ്രവര്‍ത്തകര്‍ പോലീസ് സഹായത്തോടെ ബുത്തുകള്‍ പിടിച്ചടക്കന്നെന്നാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ ആരോപണം.
വൈഎസ്‌ആര്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുകയാണെന്ന് ടിഡിപിയും ആരോപിച്ചു. വോട്ടിങ്ങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പോളിങ്ങ് തടസപ്പെട്ട ബൂത്തുകളില്‍ പോളിങ്ങ് വേണമെന്ന ആവശ്യപ്പെട്ട് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു രംഗത്തെത്തി. വോട്ടെടുപ്പ് തടസപ്പെട്ട മണ്ഡലങ്ങളുടെ പട്ടിക ഉള്‍പ്പെടെയാണ് ചന്ദ്രബാബു നായിഡു പരാതി നല്‍കിയത്. മാവോയിസ്റ്റ് മേഖലകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായാണ് സൂചന.
Post Your Comments