തിരുവനന്തപുരം• കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം പൊട്ടിത്തെറിയിലേക്ക്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവും 70 ഓളം അനുയായികളും ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി-കെഎസ്ഇബി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കല്ലിയൂര്‍ ശശിയാണ് പാര്‍ട്ടി വിട്ടത്. തനിക്കൊപ്പം 70 ഓളം പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേരുമെന്ന് മുരളി അവകാശപ്പെട്ടു.
വി.എസ് ശിവകുമാര്‍ എം.എല്‍.എയുടെയും തമ്പാനൂര്‍ രവിയുടെയും നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് മുരളി പറഞ്ഞു. തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ പ്രവര്‍ത്തകരെയെല്ലാം ഒന്നിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ഇതിന് എതിര് നില്‍ക്കുകയാണെന്നും മുരളി ആരോപിച്ചു.
അതേസമയം, കല്ലിയൂര്‍ മുരളി ഏറെക്കാലമായി പാര്‍ട്ടിയില്‍ ഭാരവാഹിത്വമൊന്നും വഹിക്കുന്നില്ലെന്നും തങ്ങളുടെ പ്രവര്‍ത്തകര്‍ ആരും പാര്‍ട്ടി വിടുന്നതായി അറിവില്ലെന്നും ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പ്രതികരിച്ചു.
Post Your Comments