അണികൾ ഹാരം അണിയിക്കുന്നതിനിടെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ പ്രചാരണ വേദി തകര്‍ന്നുവീണു. കുറ്റ്യാടി ചെറിയ കുമ്പളത്ത് ഒരുക്കിയ വേദിയാണ് തകർന്ന് വീണത്. അണികളോടൊപ്പം മുരളീധരനും താഴെ വീണു. വീണിട്ടും അദ്ദേഹം എഴുന്നേറ്റ് ആൾക്കൂട്ടത്തെ മുരളീധരൻ അഭിസംബോധനം ചെയ്തു. ‘ഏത് പ്രതിസന്ധിയുണ്ടായാലും അതിനെയല്ലാം അതിജീവിക്കാൻ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മുടെ പ്രവർത്തനത്തെ ബാധിക്കാന്‍ പോകില്ലെന്നും ചിരിയോടെ മുരളീധരന്‍ പറയുകയുണ്ടായി.
Post Your Comments