ബറേലി: മുസ്ലീം ലീഗിനെതിരെ ഒളിയന്പയെത് വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കോണ്‍ഗ്രസിനെ പച്ച വെറസ് ബാധിച്ചുവെന്നായിരുന്നു ഇത്തവണ മോദിയുടെ പരാമര്‍ശം. ബറേലിയിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ അദ്ദേഹത്തിന് ചുറ്റും പച്ചക്കൊടി മാത്രമാണ് കാണാനുണ്ടായിരുന്നതെന്ന് യോഗി പറഞ്ഞു. രാജ്യത്തെ വിഭവങ്ങളുടെ ഉപഭോക്താവ് മുസ്ലിംങ്ങളാണെന്ന് മൻമോഹൻ സിംഗ് മുൻപൊരിക്കൽ പറഞ്ഞതായും യോഗി കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് വൈറസാണെന്നും. അതേ കോണ്‍ഗ്രസിനെ അത് ബാധിച്ചിരിക്കുകയാണെന്നും വയനാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നുമാണ് യോഗി മുന്‍പ് പറഞ്ഞിരുന്നു.
Post Your Comments