KeralaLatest NewsElection NewsElection 2019

പൊന്നാന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍ സ്വത്ത് വിവരം മറച്ചുവച്ചെന്ന് പരാതി

മലപ്പുറം: പൊന്നാനിയിലെ ഇടത് സ്വതന്ത്രസ്ഥാനാര്‍ഥി പി വി അന്‍വര്‍ സ്വത്ത് വിവരം മറച്ചു വച്ചതായി പരാതി. അന്‍വറിന്റേതായി കര്‍ണാടകയില്‍ ഉള്ള ക്രഷറിനെ കുറിച്ചു സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ലെന്നാണ് പരാതി.

സംഭവത്തില്‍ പിവി അന്‍വറിന് എതിരെ നടപടി അവശ്യപ്പെട്ട് മലപ്പുറം പട്ടര്‍കടവ് സ്വദേശി സലിം നടുത്തൊടിയാണ് ചിഫ് ഇലക്ട്റല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

മഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ പൊലീസ് റിപ്പോര്‍ട്ടില്‍ ക്രഷറിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സത്യവാങ്മൂലത്തില്‍ ഇത് വ്യക്തമാക്കിയിട്ടില്ലെന്നാണ് പരാതി. പൊന്നാന്നിയില്‍ ഇടി മുഹമ്മദ് ബഷീറാണ് പിവി അന്‍വറിന്റെ എതിരാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button