ന്യൂഡല്‍ഹി•വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 20 ലേറെ നേതാക്കള്‍ തിങ്കളാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടി, ബി.എസ്.പി, സ്വരാജ് ഇന്ത്യ പാര്‍ട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളെ ഡല്‍ഹി കോണ്‍ഗ്രസ് മേധാവി ഷീല ദീക്ഷിത് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
കോണ്‍ഗ്രസ് കുടുംബത്തിലെ പുതിയ അംഗങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുമെന്നും ദീക്ഷിത് പറഞ്ഞു.
എ.എ.പിയുടെ ഹാജി ശരീഫ് അഹമ്മദ്, ഇസ്ലാമുദീന് കേസരി, ഹാജി ഇര്ഫാന് ഖുറേഷി, ഫര്ഹാന് അഞ്ജും, ജെ.പി നേതാ, ശഹ്ജാദ് അന്‍സാരി, എ.എ.പി ഏരിയ ജനറല്‍സെക്രട്ടറിമാരായ ഹാജി ഇഷാം മാലിക്, ഹാഫിസ് അഹമംദ് ഇബാദി, ബി.എസ്.പി നേതാവും മുന്‍ കൗണ്‍സിലറുമായ ആനന്ദ് കുമാര്‍ ഗൗതം സ്വരാജ് ഇന്ത്യ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി മൊഹമ്മദ് ഷാഹിദ് സിദ്ദിഖ്വി തുടങ്ങിയവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Post Your Comments