Latest NewsElection NewsKeralaElection 2019

ലോക്‌സഭ തെരഞ്ഞെടുപ്പ്; മാധ്യമ സര്‍വ്വെകളെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന്റെ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സര്‍വ്വെ എന്ന പേരില്‍ ചിലര്‍ പടച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു കൊണ്ടൊന്നും യുഡിഎഫും ബിജെപിയും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും ജന വികാരം അവര്‍ക്കെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

താഴെ പോയവരെ മുകളില്‍ കൊണ്ടു വരാന്‍ ഇത്തരം കൃത്രിമ സര്‍വ്വേകള്‍ കൊണ്ട് കഴിയില്ല.2004 ലും പ്രവചനക്കാരുണ്ടായിരുന്നു. എന്നാല്‍ 20 ല്‍ 18 സീറ്റും എല്‍ഡിഎഫ് നേടി. സംസ്ഥാനത്ത് എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കുറി 18 ന് മുകളില്‍ സീറ്റ് എല്‍ഡിഎഫി ന് നല്‍കാന്‍ കേരള ജനത തയ്യാറെടുത്തു കഴിഞ്ഞു. തിരുവനന്തപുരമടക്കമുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button