അഹമ്മദാബാദ്: വോട്ടർമാരെ ഭീഷണിപ്പെടുത്തിയ എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഗുജറാത്തിലെ വഡോധര വഡോധര ലോക്സഭാ മണ്ഡലത്തിലെ വഗോഡിയയിൽനിന്നുള്ള എംഎൽഎ മധു ശ്രീവാസ്തവയ്ക്കാണ് കമ്മീഷൻ മണ്ഡലത്തിലെ വഗോഡിയയിൽനിന്നുള്ള എംഎൽഎ മധു ശ്രീവാസ്തവയ്ക്കാണ് കമ്മീഷൻ നോട്ടീസ് നല്‍കിയത്.
ബിജെപി സ്ഥാനാർത്ഥി രഞ്ജൻ ഭട്ടിനുവേണ്ടി വോട്ടു ചോദിക്കവെ, തെരഞ്ഞെടുപ്പ് യോഗത്തിൽ നടത്തിയ പരാമര്‍ശനത്തിനെതിരെയാണ് നോട്ടീസ്.
ബിജെപിക്കു വോട്ടു ചെയ്തില്ലെങ്കിൽ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും, മേഖലയിലെ അനധികൃത താമസക്കാരുടെ കാര്യം ശരിയാക്കുമെന്നുമായിരുന്നു ശ്രീവ്സ്തവയുടെ ഭീഷണി. അതേസമയം ശ്രീവാസ്തവയുടെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കുകയായിരുന്നു.
Post Your Comments