ന്യൂഡൽഹി : വിവിപാറ്റ് എണ്ണണമെന്ന് സുപ്രീം കോടതി വിധിച്ചു. എല്ലാം മണ്ഡലങ്ങളിലും അഞ്ച് ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന് കോടതി പറഞ്ഞു. ഇതോടെ ഫലം പുറത്തുവരുന്ന സമയത്തിന് താമസം ഉണ്ടായേക്കാം. ഒരു ശതമാനം വിവിപാറ്റ് എണ്ണാൻ ഒരു മണിക്കൂറെങ്കിലും വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.ചില മണ്ഡലങ്ങളിൽ ഇതിൽ കൂടുതൽ സമയം ആവശ്യമായി വരും.
50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധിപറഞ്ഞത്. വിവി പാറ്റ് എണ്ണിയാൽ വോട്ടെണ്ണൽ അഞ്ച് ദിവസം വരെ നീളാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.അതേസമയം കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചാൽ വോട്ടെണ്ണനാൽ രണ്ടുദിവസത്തിനുള്ളിൽ നടക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു.
അമ്പത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണുക തന്നെ വേണമെന്ന് കഴിഞ്ഞ ദിവസം ആം ആദ്മിയും ടിഡിപിയും അടക്കം 21 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പരിഗണിച്ചാൽ മെയ് 23 ന് നിശ്ചയിച്ച ഫലപ്രഖ്യാപനം നടക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. 400 പോളിംഗ് കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുണ്ടെന്നും വിവിപാറ്റ് എണ്ണുകയാണെങ്കിൽ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് കുറഞ്ഞത് 9 ദിവസമെങ്കിലും ആവശ്യമാണെന്ന് കമ്മീഷൻ പറഞ്ഞിരുന്നു.
Post Your Comments