എറണാകുളത്തെ ജനങ്ങളുടെ സ്നേഹം നുകർന്ന് എൽഡി എഫ് സ്ഥാനാർത്ഥിയായ പി. രാജീവ് മുന്നേറുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യം പ്രചാരണം ആരംഭിച്ച സ്ഥാനാര്‍ഥികളില്‍ ഒരാളാണ് പി.രാജീവ്. സ്ഥാനാര്‍ത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിനു മുമ്പുതന്നെ പറവൂര്‍ മേഖലയില്‍ ഉള്‍പ്പെടെ പി.രാജീവിന്റെ പേരില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. റവന്യൂ ഇന്‍സ്‌പെക്ടറായിരുന്ന പി. വാസുദേവന്റെയും രാധാ വാസുദേവന്റെയും മകനായി ജനിച്ച പി. രാജീവ് പഠന കാലത്ത് എസ് എഫ് ഐ യിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. തുടർന്ന് കേരളാ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന പി. രാജീവ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു.
1997ല്‍ ക്യൂബയിലും 2010ല്‍ ദക്ഷിണാഫ്രിക്കയിലും നടന്ന ലോക വിദ്യാര്‍ഥി-യുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. 2005 മുതല്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ രണ്ട് കൗണ്‍സിലുകളില്‍ പങ്കെടുത്തു. 2013 ല്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചു. നിരവധി പുസ്‌തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
Post Your Comments