Latest NewsElection NewsIndia

കാശ്മീര്‍ യാത്ര നിരോധനം ലംഘിക്കണമെന്ന് മെഹബൂബ മുഫ്തി

ഇ​ത് കാ​ശ്മീ​രാ​ണ്, പല​സ്തീ​ന​ല്ല. ഞ​ങ്ങ​ളു​ടെ പ്രി​യ നാ​ടി​നെ തു​റ​ന്ന ജ​യി​ലാ​ക്കി​മാ​റ്റാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മെ​ഹ​ബൂ​ബ മു​ഫ്തി പറഞ്ഞു

ശ്രീ​ന​ഗ​ര്‍: ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ദേശീയപാതയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ കടക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പ്രമുഖ നേതാക്കള്‍ രംഗത്ത്. ഈ നടപടി ജനങ്ങള്‍ അം​ഗീ​ക​രി​ക്ക​രു​തെന്നും ഗ​താ​ഗ​തം നി​രോ​ധി​ച്ച ഉ​ത്ത​ര​വ് ലം​ഘി​ക്ക​ണമെന്നും മു​ന്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി ആ​ഹ്വാ​നം ചെ​യ്തു.

നി​ങ്ങ​ള്‍ യാ​ത്ര​പോ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ട​ത്തേ​ക്ക് യാ​ത്ര ചെ​യ്യ​ണം. യാ​ത്രാ നി​രോ​ധ​ന​ത്തെ കോ​ട​തി​യി​ല്‍ എ​തി​ര്‍​ക്കും. ഇ​ത് കാശ്മീ​രാ​ണ്, പല​സ്തീ​ന​ല്ല. ഞ​ങ്ങ​ളു​ടെ പ്രി​യ നാ​ടി​നെ തു​റ​ന്ന ജ​യി​ലാ​ക്കി​മാ​റ്റാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മെ​ഹ​ബൂ​ബ മു​ഫ്തി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പിഡിപി നേതാവിന്‍റെ പ്രതികരണം. ഉത്തരവ് പിന്‍വലിക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ര്‍​ണ​ര്‍ സ​ത്യ​പാ​ല്‍ നാ​യി​ക്കി​നെ​തി​രെ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ വീ​ഡി​യോ​യും മെ​ഹ​ബൂ​ബ ട്വീ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​ട്ടുണ്ട്.

മു​ന്‍ മു​ഖ്യ​മ​ന്ത്രി ഒ​മ​ര്‍ അ​ബ്ദു​ള്ള​യും ഇ​തി​നെ​തി​രെ ട്വി​റ്റ​റി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. സ​ജാ​ദ് ലോ​ണും യാ​ത്രാ നി​രോ​ധ​ന​ത്തെ എ​തി​ര്‍​ത്തു. സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി നി​രോ​ധ​നം എ​ടു​ത്തു​മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജ​മ്മു കാ​ശ്മീരി​ലെ പ്ര​ധാ​ന ദേ​ശീ​യ പാ​ത​യി​ല്‍ പൊ​തു​ഗ​താ​ഗ​തം ആ​ഴ്ച​യി​ല്‍ ര​ണ്ട് ദി​വ​സം നി​രോ​ധി​ച്ചു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഞാ​യ​റാ​ഴ്ചയാണ് നി​ല​വി​ല്‍ വ​ന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകുന്നതിനു വേണ്ടിയാണ് പൗരന്മാരുടെ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

പുലര്‍ച്ചെ നാലു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലുമാണ് യാത്രാവിലക്ക്. ബാരാമുല്ലയില്‍ നിന്ന് ഉദ്ധംപൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമാകും. മെയ് 31 വരെ യാത്രാവിലക്ക് തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button