യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയത് വയനാട് ജില്ലയ്ക്ക് നൽകിയ കരുത്ത് വളരെ വലുതാണ്.ആദ്യമായി ദേശീയ നേതാവ് കേരളത്തിൽ മത്സരിക്കുന്നു എന്നതിന് ഉപരി രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വയനാട്ടിലെ ടൂറിസം രംഗത്ത് വന്‍ തരംഗമായിരിക്കും സൃഷിടിക്കുക എന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ കേരള ടൂറിസമെന്നതില്‍ നിന്ന് മാറി വയനാടിനെ മാത്രം ബ്രാന്‍ഡ് ചെയ്യാന്‍ രാഹുലിലൂടെ സാധിക്കും. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലൂടെ രാജ്യത്തിന് അകത്തും പുറത്തും ഇതിനോടകം തന്നെ വയനാട് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടമായി ചുരം കയറി എത്തുമ്പോൾ തിരഞ്ഞടുപ്പിലൂടെ പണച്ചെലവില്ലാതെ തന്നെ വയനാടിനെ ബ്രാൻഡ് ചെയ്യുവാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ ആഭ്യന്തര വിനോദസഞ്ചാര സീസണ്‍ ആരംഭിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് എത്തിയത് തിരിച്ചടിയാകുമെന്ന ധാരണ കൂടിയാണ് രാഹുലിന്റെ വരവോടെ മാറിയത്. പ്രളയത്തിനു ശേഷം കിതയ്ക്കുന്ന വയനാടന്‍ സാമ്പത്തിക മേഖലയ്ക്കു കരുത്തേകുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പും രാഹുലെന്ന ദേശീയ നേതാവിന്റെ വരവും.
Post Your Comments