തൃശ്ശൂര്‍: ശബരിമല വിഷയം ഉയര്‍ത്താക്കാട്ടി വോട്ട് ചോദിച്ച് തെരഞ്ഞെടുപ്പ് പെരുമാട്ടച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ ജില്ലാ കളക്ടര്‍ ടി വി അനുപമയെ വിമര്‍ശിച്ച് ബിജെപി നേതൃത്വം. അനുപമയുടെ നടപടി വിവരക്കേടാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അയ്യപ്പന്റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യവും ഉന്നയിക്കാതെ പ്രസംഗിച്ച സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്ത തൃശ്ശൂര്‍ കളക്ടറുടെ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. ടി വി അനുപമയുടെ നടപടി സര്‍ക്കാരിന്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്പലോ ആണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
അതേസമയം ശബരിമലയിലെ സര്‍ക്കാരിന്റെ നിലപാട് ചര്‍ച്ചയാക്കി വോട്ട് ചോദിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്താലും ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിത്തന്നെ വോട്ട് തേടുമെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കി.
ഇന്നലെ സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിന്‍കാട് മൈതാനിയില്‍ എന്‍ഡിഎ നടത്തിയ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടര്‍മാരോട് പറഞ്ഞത്. തുടര്‍ന്ന്
തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിന് സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ ടി വി അനുപമ നോട്ടീസ് അയക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും വിഷയത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments