ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ഡല്‍ഹിയുടെ ചുമതലയുള്ള പി.സി. ചാക്കോ പിസിസി അധ്യക്ഷ ഷീലാ ദീക്ഷിത് എന്നിവരുമായാണ് രാഹുൽ ചർച്ച നടത്തിയത്. സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ അനുമതി നല്‍കിയതായാണ് സൂചന. അതേസമയം സഖ്യം രൂപീകരിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അത് ദോഷം ചെയ്യുമെന്നായിരുന്നു നേതാക്കളുടെ വാദം. സഖ്യവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നീണ്ടുപോകുന്നതിന് അതൊരു കാരണമായി.
Post Your Comments