ആലപ്പുഴ: പോളിംഗ് ഓഫീസർമാർക്ക് വേതനം കൂട്ടിയെന്ന് വ്യാജപ്രചാരണം. പ്രിസൈഡിങ് ഓഫീസർമാർക്ക് 5000 രൂപയും ആദ്യ പോളിംഗ് ഓഫീസർക്ക് 4000 രൂപയും മറ്റ് പോളിംഗ് ഓഫീസർമാർക്ക് 3000 രൂപയും കൂട്ടുമെന്നാണ് പ്രചാരണം. മാർച്ച് 12 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയെന്ന് പറയുന്ന ഉത്തരവും ഇതിനോടൊപ്പം പ്രചരിക്കുന്നുണ്ട്. അതേസമയം അത്തരത്തിലൊരു ഉത്തരവ് ഇറക്കിയിട്ടില്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യക്തമാക്കുന്നത്. വ്യാജ പ്രചാരകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments