ന്യൂഡല്‍ഹി: പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി വിമര്‍ശനങ്ങളും അപമാനങ്ങളും ഏറ്റ് വാങ്ങിയിട്ടുണ്ട് . പക്ഷേ തന്നോട് മോശമായി പെരുമാറിയ നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് സങ്കടകരമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി. പാര്‍ട്ടിക്ക് വേണ്ടി ഒഴുക്കിയ വിയര്‍പ്പിന്‍െറയും രക്തത്തിന്‍െറയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതില്‍ കടുത്ത ദു:ഖമുണ്ടെന്നായിരുന്നു പ്രിയങ്ക ട്വീറ്ററിലൂടെ തന്റെ അതൃപ്തി പ്രകടിപ്പിച്ചത്.
പ്രിയ ങ്ക ചതുര്‍വേദി പരാതി നല്കി പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാന്‍ കാരണമായത് ഉത്തര്‍പ്രദേശിന്‍െറ ചുമതലയുള്ള ജോതിരാദിത്യ സിന്ധ്യയുടെ ഇടപ്പെടലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംശയാസ്പദമായാണ് പ്രിയങ്കയുടെ പരാതിയില്‍ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പിരിച്ച് വിട്ടതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറിച്ചിരിക്കുന്നു.
Deeply saddened that lumpen goons get prefence in @incindia over those who have given their sweat&blood. Having faced brickbats&abuse across board for the party but yet those who threatened me within the party getting away with not even a rap on their knuckles is unfortunate. https://t.co/CrVo1NAvz2
— Priyanka Chaturvedi?? (@priyankac19) April 17, 2019
Post Your Comments