ലക്നൗ : ബിഎസ്പി അധ്യക്ഷ മായാവതിയുടെ വിവാദ പ്രസംഗത്തിനെതിരെ റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്. സഹരണ്‍പുര്‍ ജില്ലയില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ : മുസ്ലിം വിഭാഗക്കാര്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യരുതെന്ന പ്രസംഗത്തിനെതിരെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രാദേശിക ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് തേടിയത്.
കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല. മുസ്ലിം വിഭാഗക്കാര്‍ എസ്പി-ബിഎസ്പി സഖ്യത്തിനുതന്നെ വോട്ടു ചെയ്യണം. ബിജെപിയെ പരാജയപ്പെടുത്താന്‍ തങ്ങള്‍ക്കു മാത്രമെ സാധിക്കു. എന്നാല്‍ എസ്പി-ബിഎസ്പി സഖ്യം വിജയിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് ബിഎസ്പി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞത്.
യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും റാലിയില്‍ പങ്കെടുത്തിരുന്നു.
Post Your Comments