Latest NewsElection NewsIndiaNews

ബി.ജെ.പി.യിലേക്ക് ആർക്കും വരാം; മുസ്ലീംലീഗുമായി ധാരണയോ? മറുപടിയുമായി കേന്ദ്രമന്ത്രി മുരളീധരൻ

സി.പി.എം എന്നാൽ കോമൺസെൻസ് മിനിമം പാർട്ടിയെന്നും കേന്ദ്രമന്ത്രി

തിരുവനന്തപുരം : മുസ്ലീംലീഗുമായി ധാരണയോ? നിങ്ങളിതെന്ത് ചോദ്യാ ചോദിക്കുന്നത് ? ന്യൂനപക്ഷങ്ങളുടെ രക്ഷകനെന്ന് സ്വയം ചമഞ്ഞ് അവരുടെ ചോരയൂറ്റുന്ന ഇത്തിൾ പാർട്ടിയായ മുസ്ലീം ലീഗിനോടെന്ത് ധാരണയാണ് ബി.ജെ.പിക്കു വേണ്ടെതെന്ന് മാധ്യമപ്രവർത്തകനോട് തിരിച്ചു ചോദിക്കുകയും ചിരിച്ചു തള്ളുകയും ചെയ്ത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.

ഹിന്ദു വിശ്വാസത്തെ ബഹുമാനിക്കുന്നവരുടെ അവസ്ഥ ഇത്, കേരളമെന്ന കോത്താഴം സംസ്ഥാനത്ത് മാത്രം ഇക്കാര്യങ്ങൾ പാടില്ല?

അത്തരത്തിലൊരു കാര്യവും ബി.ജെ.പിയുടെ അജണ്ടയിൽ ഒരു കാലത്തും വരില്ല. കേരളാകോൺഗ്രസും ഈ പറയുന്ന മുസ്ലീംലീഗും ഒരിക്കലും മതന്യൂനപക്ഷങ്ങളുടെ പാർട്ടിയല്ല. അവരുടെ പ്രതിനിധികളാണെന്ന് നിങ്ങളോടാരാണ് പറഞ്ഞത്. മുസ്ലീം മതവിശ്വാസികൾ തങ്ങളുടെ കാര്യങ്ങൾക്ക് വേണ്ടി മാത്രമായി ഒരിക്കലും ഒരു പാർട്ടിയേയും
ഇന്ത്യാരാജ്യത്ത് ചമച്ചുവിട്ടിട്ടില്ല. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കോ ഹിന്ദുമതവിഭാഗത്തിനോ ഒരു പാർട്ടിയില്ല. ഈ മതവിശ്വാസികൾക്കെല്ലാം ബി.ജെ.പിയിൽ ചേരാം. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ  ഒരു മതമൗലികവാദിക്കും ബി.ജെ.പിയിൽ ചേരാമെന്ന് ധാരണയും വേണ്ട. ഇന്ത്യക്കാരനാണെന്ന് അഭിമാനിക്കുന്നവർക്ക് ബി.ജെ.പിയിൽ എന്നും സ്ഥാനമുണ്ടെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു.

Read Also : അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കാൻ യുപി പോലീസ് കേരളത്തിൽ

ബി.ജെ.പി. ഒരിക്കലും ന്യൂനപക്ഷങ്ങൾക്ക് എതിരായി നിന്നിട്ടില്ല. ന്യൂനപക്ഷങ്ങൾ സി.പി.എമ്മിന്റേയും കോൺഗ്രസിന്റേയും തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളിൽ വീണുപോവുകയായിരുന്നു മുമ്പ്. എന്നാൽ അവർ അതൊക്കെ തിരിച്ചറിഞ്ഞ് തിരുത്തികൊണ്ടിരിക്കുകയാണെന്നും വി. മുരളീധരൻ പറഞ്ഞു.
ശബരിമലക്കായി കോൺഗ്രസ് നിയമം കൊണ്ടുവരുമെന്നാണ് പറയുന്നത്. ഇതൊക്കെ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള തട്ടിപ്പാണെന്ന് ആർക്കാണറിയാത്തത്. ഒരു യാത്ര നടത്തുമ്പോൾ അതിനൊരു വിഷയം വേണ്ടേ, അതിനാണ് ഇപ്പോൾ ശബരിമല പ്രയോഗവുമായി
കോൺഗ്രസ് നേതാക്കൾ ഉറഞ്ഞു തുള്ളുന്നത്. ശബരിമല സമരം നടത്തുമ്പോൾ ചെന്നിത്തലയും കൂട്ടരും തലയിൽ മുണ്ടുമിട്ട് പിണറായിയുടെ വീട്ടുപടിക്കൽ മതേതരമന്ത്രം ചൊല്ലിയിരിക്കുകയായിരുന്നില്ലേയെന്നും വി. മുരളീധരൻ പരിഹസിച്ചു.

ശബരിമല സംബന്ധിച്ച് നിയമനിർമ്മാണം സാധ്യമാണോയെന്ന് പഠിച്ചിട്ട് പറയാം. ക്ഷേത്രങ്ങൾ ക്ഷേത്രവിശ്വാസികളെ ഏല്പ്പിക്കുകയാണ് വേണ്ടതെന്നാണ് ബി.ജെ.പി നിലപാട്. ഹിന്ദുമതത്തിലെ എല്ലാ സമുദായനേതാക്കളും ഇത്തരത്തിലുള്ള നിലപാടിനനുകൂലമാണ്.

Read Also: ‘എഴുത്തച്ഛന്റെ ജന്മംകൊണ്ട് പവിത്രമായ മലപ്പുറത്ത് പ്രതിമ സ്ഥാപിക്കുന്നത് എതിര്‍ക്കുന്നവര്‍ മതേതരത്വം പറയരുത്&#8217…

സി.പിഎമ്മിന് എന്നെങ്കിലും വ്യക്തമായ എന്തെങ്കിലും നിലപാട് ഉണ്ടായിട്ടുണ്ടോയെന്ന്‌
നിങ്ങൾ പരിശോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായും മുരളീധരൻ മാധ്യമപ്രവർത്തകരോട് തിരുവനന്തപുരത്ത് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് ഒരു നയവും പിന്നീട് ഒരു നയവും പാർട്ടികോൺഗ്രസിന് നയരൂപവല്ക്കരണവും രായ്ക്കുരാമാനം നയംമാറ്റി പറയലും സി.പി.എമ്മിന്റെ പ്രത്യേകതയാണ്.  സി.പി.എം എന്നാൽ കോമൺസെൻസ് മിനിമം പാർട്ടിയെന്നാണ്. ആശയത്തിന്റെ പേരിൽ ഒരു നിലപാടും ആ പാർട്ടിക്കില്ലെന്നും അടവുനയം അവരുടെ അടവാണെന്നും മുരളീധരൻ പരിഹസിച്ചു.

അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി തെറ്റിദ്ധരിക്കപ്പെട്ടാണ് കർഷകർ സമരത്തിൽ പങ്കാളികളാകുന്നത്. അതവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. സി.പിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ മാസ്റ്റർ കമ്മ്യൂണിസത്തിന്റെ കാലഹരണം സംബന്ധിച്ച് ക്ലാസ് ഇനിയെങ്കിലും പാർട്ടിയിലെ കന്നിയംഗങ്ങൾക്ക്‌ കൊടുക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. തെറ്റിദ്ധരിക്കപ്പെട്ട് പടുകുഴിയിൽ വീണവർ എത്രയും പെട്ടെന്ന് രക്ഷപ്പെടട്ടെയെന്ന് ഗോവിന്ദൻമാസ്റ്റർ സ്വന്തം അനുഭവത്തിൽ നിന്നും വിചാരിക്കുന്നത് നല്ലലക്ഷണമാണെന്നും വി. മുരളീധരൻ പറഞ്ഞു.

shortlink

Post Your Comments


Back to top button