Latest NewsElection NewsIndiaElection 2019

ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം : തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമിങ്ങനെ

ന്യൂ ഡൽഹി : ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി അമർനാഥ് തീർത്ഥാടന സീസൺ കഴിഞ്ഞ ശേഷമേ പ്രഖ്യാപിക്കുവെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമുള്ളതായി റിപ്പോർട്ടുകൾ ലഭിക്കുകയും അമർനാഥ് യാത്ര പൂർത്തിയാവുകയും ചെയ്താൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സമയക്രമം പ്രഖ്യാപിക്കുമെന്നു കമ്മീഷൻ വ്യക്തമാക്കി. ഭരണഘടനയുടെ 324-ാം ചട്ടപ്രകാരം ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെ നടത്താൻ തീരുമാനിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. മാർച്ച് പത്തിന് ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നു കരുതിയിരുന്നെങ്കിലും അന്ന് സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് തീയതി നീട്ടി വയ്ക്കുകയായിരുന്നു.

ജൂലൈ ഒന്നിനാണ് 46 ദിവസം നീണ്ടു നിൽക്കുന്ന അമർനാഥ് തീർത്ഥയാത്ര ആരംഭിക്കുക. മാസിക് ശിവരാത്രി ദിനം തുടങ്ങുന്ന യാത്ര ശ്രാവണപൂർണിമ ദിവസമായ ആഗസ്റ്റ് 15-നു അവസാനിക്കുമെന്നതിനാൽ ആഗസ്റ്റ് മാസത്തിന് ശേഷമായിരിക്കും ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുവാൻ സാധ്യത. കഴിഞ്ഞ ഒരു വർഷമായി രാഷ്ട്രപതി ഭരണത്തിന് കീഴിലാണ് ജമ്മു കശ്മീർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button