ഇടുക്കി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ മുന്‍ എം പി ജോയ്‌സ് ജോര്‍ജിന്റെ ദയനീയ പരാജയത്തിന്റെ കാരണം തേടി സിപിഎം. 2014ലെ തെരഞ്ഞെടുപ്പില്‍ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോയ്‌സ് ജോര്‍ജ് ഇടുക്കിയില്‍ ജയിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുരിയാക്കോസിനോട് 1,71,053 വോട്ടുകള്‍ക്ക് ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
മന്ത്രി എം എം മണിയുടെ പഞ്ചായത്തായ ഉടുമ്പന്‍ചോല ജോയ്‌സ് ജോര്‍ജിനൊപ്പം നിന്നെങ്കിലും സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ഇവിടെ വോട്ട് കുറഞ്ഞതിനെ കുറിച്ചാണ് പാര്‍ട്ടി പരിശോധിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ കൈവിട്ടതാണ് വോട്ട് ചോര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
മണ്ഡലത്തിലെ 71 പഞ്ചായത്തുകളില്‍ എഴുപതിലും നാല് മുനിസിപ്പാലിറ്റികളിലും മാത്രമല്ല സ്വന്തം ബൂത്തായ മുളകുവള്ളിയിലും ജോയ്‌സ് ജോര്‍ജ് പുറകിലായി.
2014-ല്‍ ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതിന് ലഭിച്ചത്. കത്തോലിക്ക സഭയുടെ നിഷ്പക്ഷ നിലപാടിനൊപ്പം കസ്തൂരി രംഗന്‍ വിവാദം ഒഴിഞ്ഞ് നിന്നതും മണ്ഡലങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമായെന്നാണ് പ്രഥമിക വിലയിരുത്തല്‍.
Post Your Comments