ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിനേതാവും സിപിഐ നേതാവുമായ കനയ്യകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി. യുപിയിലെ ഗൊരഖ് പൂരില്‍ നിന്നുള്ള എംപിയും നടനുമായ രവി കിഷനാണ് കനയ്യക്കെതിരെ രംഗത്തെത്തിയത്. രാജ്യത്തെ തുണ്ടം തുണ്ടമാക്കാന്‍ പറയുന്നവര്‍ക്ക് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാകില്ലെന്ന് രവി കിഷന്‍ പറഞ്ഞു.
രാജ്യത്തിനെതിരെ സംസാരിക്കുകയും ദേശവിരുദ്ധ ചിന്തകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ നിരന്തരംം വിമര്‍ശിക്കുകയും ചെയ്താല്‍ എങ്ങനെ വിജയിക്കുമെന്നും ബിജെപി എംപി ചോദിച്ചു. ബിഹാറിലെ ബഗുസരായയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായാണ് കനയ്യ കുമാര്‍ മത്സരിച്ചത്. ബിജെപി നേതാവ് ഗിരിരാജ് സിംഗായിരുന്നു പ്രധാന എതിരാളി.
ജെഎന്‍യു ക്യാപസില്‍ അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടി നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ കനയ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ ചുമത്തിയിരുന്നു. 2016ലായിരുന്നു ഇത്. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ നിന്നും മോചിതനായ കനയ്യ കുമാര്‍ ജെഎന്‍യു ക്യാംപസില്‍ നടത്തിയ പ്രസംഗം രാജ്യശ്രദ്ധ പിടിച്ചുപറ്റിയതോടെ നേതാവായി വളരുകയായിരുന്നു.
Post Your Comments