കൊല്‍ക്കത്ത: ബംഗാളില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനെർജിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളാണ് മമത ബാനര്‍ജി. മമതയുടെ ഭരണത്തില്‍ ജനം സഹികെട്ടിരിക്കുകയാണ്. ബംഗാളില്‍ ജയ് ശ്രീറാം വിളി കുറ്റകരമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയായ തന്നെ മമതാ ബാനര്‍ജി ഭീഷണിപ്പെടുത്തുകയാന്നെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ പ്രശംസിക്കുന്ന മമതയെ തിരിച്ചറിയാന്‍ ബംഗാളിലെ ജനങ്ങള്‍ തയ്യാറാകണമെന്നും മോദി പറഞ്ഞു.
Post Your Comments