കോല്‍ക്കത്ത: പീഡനക്കേസില്‍ പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം. ഡയമണ്ട് ഹാര്‍ബര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിയെ അറസ്റ്റ് ചെയ്യാന്‍ പശ്ചിമ ബംഗാള്‍ ബാലാവകാശ സംരക്ഷണ കമ്മീഷന് പോലീസിനു നിര്‍ദേശം നല്കി.മമതാ ബാനര്‍ജിയുടെ അനന്തരവനും എതിര് സ്ഥാനാര്‍ഥിയുമായ അഭിഷേക് ബാനര്‍ജിയുടെ ഗൂഢാലോചനയാണ് ഈ കേസിനു പിന്നിലെന്നാണ് നിലഞ്ജൻ റോയിയുടെ അഭിപ്രായം.
ബിജെപിയെ പരാജയപ്പെടുത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെറ്റായ കേസ് എടുത്തിരിക്കുകയാമെന്ന് ബിജെപി സംസ്താന വൈസ് പ്രസിഡന്റ് ജയപ്രകാശ് മജുംദാര്‍ ആരോപിച്ചു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റിനുള്ള നിര്‍ദേശം. ഏപ്രില്‍ 26-നായിരുന്നു കേസിനാസ്പദമായ സംഭവം. റോയിയെ കാണാന്‍ പോയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു കാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും അറസ്റ്റിനു പോലീസ് തയാറായിരുന്നില്ല. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.
Post Your Comments