
പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ പോളിംഗ് പുരോഗമിക്കുന്നതിനിടെ പാറ്റ്ന പോളിംഗ് ബൂത്തില്‍ ആക്രമണം. ബിഹാറിലെ ഛപ്രയില്‍ 131 ാം നമ്പര്‍ ബൂത്തിലാണ് ആക്രമണം നടന്നത്. ബൂത്തിലെത്തിയ രജ്ഞിത് പാസ്വാന്‍ എന്നയാള്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടയ്ക്കുകയായിരുന്നു.
ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. പ്രകോപനത്തിനുള്ള കാരണം വ്യക്തമല്ല. അതെ സമയം ബിഹാര്‍, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ഏതാനും മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ പോളിംഗ് നടക്കുന്നത്.
Post Your Comments