ന്യൂഡൽഹി: ബി.ജെ.പി യെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിക്കുന്ന നേതാവാണ് പഞ്ചാബിലെ കോൺഗ്രസ്സ് നേതാവ് നവ്ജ്യോത് സിങ് സിദ്ധ്.’തെറ്റായ വോട്ടുകൾ നിങ്ങളുടെ മക്കളെ ചായക്കടക്കാരനാക്കിയേക്കും’ എന്ന വിവാദ പ്രസ്താവനയുമായാണ് മോദിയെ പരോക്ഷമായി വിമർശിച്ചു കൊണ്ട് നവ്ജ്യോത് സിങ് സിദ്ധ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് .
പൊതുജനങ്ങൾക്കായുള്ള മുൻകരുതൽ എന്ന രീതിയിലാണ് ഒരു ലോക്കൽബ്ലോഗിങ് സൈറ്റിൽ അദ്ദേഹം അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.’ഒരു തെറ്റായ വോട്ട് പോലും നിങ്ങളുടെ മക്കളെ ചായക്കടക്കാരനും പക്കോഡ വില്പനക്കാരനും കാവൽക്കാരനുമാക്കിയേക്കാം സർവസജ്ജമായി തടയുകയാണ് അഴിച്ചുപണിയെക്കാളും നല്ലത്’- എന്ന് അദ്ദേഹം പറയുന്നു .
നവ്ജ്യോത് സിങ് സൂചിപ്പിച്ച മൂന്ന് ജോലികളും ഏതെങ്കിലും വിധത്തിൽ പ്രധാനമന്ത്രിയുമായി ബന്ധപ്പെരിക്കുന്നു എന്നതാണ് ബി.ജെ.പി യെ ചൊടിപ്പിക്കുന്ന വിഷയം.സിദ്ധുവിന്റെ പരാമർശം കോൺഗ്രസിന്റെ സാധാരണക്കാരോടുള്ള നിലപാടുകളും ഇത്തരം ജോലി ചെയ്യുന്നവരെ അവഹേളിക്കലുമാണെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ പറഞ്ഞു.
Post Your Comments