ന്യൂഡല്‍ഹി: വാരണാസിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നല്‍കി എസ്പി – ബിഎസ്പി സഖ്യം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിറുത്തി.ശാലിനി യാദവിനെയാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ലഖ്നൗവില്‍ എസ്പി ദേശീയാധ്യക്ഷന്‍ അഖിലേഷ് യാദവാണു പ്രഖ്യാപനം നടത്തിയത്.
നേരത്തെ വാരണാസിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയങ്കയും രാഹുലും ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. പ്രിയങ്കാ ഗാന്ധി സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയ്ക്കുമെന്നും സൂചനകളുണ്ടായിരുന്നു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്നു പ്രഖ്യാപനം നടത്തവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അഖിലേഷ് പറഞ്ഞു.
ശാലിനി തിങ്കളാഴ്ച വൈകീട്ടാണ് എസ്.പിയില്‍ ചേര്‍ന്നത്. രാജ്യസഭാ മുന്‍ ഉപാധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ ശ്യാംലാല്‍ യാദവിന്റെ മകളാണ്. ശ്യാംലാല്‍ വാരാണസിയിലെ മുന്‍ എംപിയാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്ന് നരേന്ദ്ര മോദി വിജയിച്ചത് 3,71,784 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. അന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആയിരുന്നു രണ്ടാം സ്ഥാനത്ത്.
Post Your Comments