തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. വീടുകള്‍ കയറി തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണം എന്ന അഭ്യര്‍ത്ഥനയുമായി പ്രവര്‍ത്തകര്‍ കയറിയിറങ്ങും. അവസാന നിമിഷത്തെ നിശ്ശബ്ദ പ്രചാരണത്തിനാണ് ഇനി പ്രാധാന്യം. നിഷ്പക്ഷ വോട്ടുകള്‍ എങ്ങനെയും തങ്ങളുടെ തട്ടകത്തിലേക്ക് കൊണ്ടുവരാനായി നിശ്ശബ്ദ പ്രചാരണത്തിലൂടെ സാധിക്കുമെന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം.
കൂട്ടിക്കിഴിക്കലും അവലോകനങ്ങളും നടത്തി തങ്ങള്‍ക്കനുകൂലമായ വോട്ടുകള്‍ സ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളിലെയും പ്രവര്‍ത്തകര്‍ .
രാഷ്ടീയ വിഷയങ്ങള്‍ക്ക് പുറമേ സാമുദായികമായ ഘടകങ്ങളും പലമണ്ഡലങ്ങളിലെയും അടിയൊഴുക്കുകളെ സ്വാധീനിച്ചേക്കാം.
മുന്‍തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ദേശീയതലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ മത്സരമാണ് കേരളത്തിലെ ചില മണ്ഡലങ്ങളില്‍ ഇക്കുറി നടക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ വയനാട് ദേശീയ ശ്രദ്ധ നേടി. ശബരിമല സമരങ്ങളുടെ മുഖ്യകേന്ദ്രമായ പത്തനംതിട്ടയും ബിജെപിയും കോണ്‍ഗ്രസും നേരിട്ടേറ്റുമുട്ടുന്ന തിരുവനന്തപുരവും ദേശീയ ശ്രദ്ധയില്‍ പതിഞ്ഞ മണ്ഡലങ്ങളാണ്.
Post Your Comments