തിരുവനന്തപുരം; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഈ ദിവസം അവധിയില്ല. വോട്ടെടുപ്പിന് തലേദിവസമായ ഏപ്രില്‍ 22 ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയുണ്ടായിരിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാരിന്റേതാണ് തീരുമാനം. സ്വകാര്യ കോളെജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
ഭൂരിപക്ഷം വിദ്യാലയങ്ങളും പോളിങ് സ്റ്റേഷനുകളായതിനാലും വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്കുപോയി വോട്ടുചെയ്യാനുമാണ് തിരഞ്ഞെടുപ്പ് തലേന്നും അവധി നല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. വോട്ടെടുപ്പ് ദിവസമാണ് 23 ന് സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും നിര്‍ബന്ധിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments